ജൽജീവൻ മിഷൻ അത്തോളി പഞ്ചായത്തിൽ നടപ്പാക്കുക

അത്തോളി: എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന കേന്ദ്ര സർക്കാർ പദ്ധതി അത്തോളിയിലും നടപ്പാക്കണമെന്ന് ബി.ജെ.പി അത്തോളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന അത്തോളിക്ക് ജപ്പാൻ കുടിവെള്ള പദ്ധതി നഷ്​ടപ്പെട്ടത് പഞ്ചായത്തി​ൻെറ അനാസ്ഥ മൂലമാണ്. ഇക്കാര്യത്തിൽ പഞ്ചായത്തി​ൻെറ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും ബാലുശ്ശേരി, ഉണ്ണികുളം, കായണ്ണ എന്നീ പഞ്ചായത്തുകളിൽ പദ്ധതി അനുവദിച്ച എം.എൽ.എ അത്തോളി പഞ്ചായത്തിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്​ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കാനും തീരുമാനിച്ചു. ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ആർ.എം. കുമാരൻ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. ഭരതൻ, കെ.വി. കുമാരൻ, കെ.പി. വിനോദ്, സി. ലിജു, പി. ദിനേശൻ, സുജിത്ത് കൊളത്തൂർ, ഹരി പനങ്കുറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.