ദുരൂഹത ബാക്കിയാക്കി ആമിന മോൾക്ക് കണ്ണീരോടെ വിട

പയ്യോളി: വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ട പിഞ്ചുബാലിക ആമിന മോൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അയനിക്കാട് കമ്പിവളപ്പിൽ ഷംസീറി​ൻെറ മകൾ രണ്ട് വയസ്സുകാരി ആമിന ഹജ്​വയെയാണ് വ്യഴാഴ്ച വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ കൊളാവിപ്പാലത്തിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവദിവസം ഉച്ചക്ക്​ പന്ത്രണ്ടോടെ വീടി​ൻെറ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആമിനയെ കാണാതാവുകയായിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം വെള്ളക്കെട്ടിൽനിന്ന് ഉച്ച കഴിഞ്ഞ്​ മൂ​േന്നാടെ കണ്ടെത്തിയത്. പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. എന്നാൽ, മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. സമീപത്തെ തോട്ടിൽ വീണ കുട്ടി മൂന്ന് മണിക്കൂർകൊണ്ട് ഒന്നര കിലോമീറ്ററകലെയുള്ള വെള്ളക്കെട്ടിൽ എങ്ങനെ ഒഴുകിയെത്തിയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കനത്തമഴ പെയ്ത സമയത്ത് ഇത്രയും ദൂരം ഒഴുകിവന്ന ആമിനയുടെ ദേഹത്ത് മുറിവേറ്റ പാടുകളോ ചളിയോ ഒന്നുമുണ്ടായിരുന്നില്ലെന്ന് ആമിനയെ കരക്കെത്തിച്ചവരും പറയുന്നു. ഒഴുകിവന്ന തോടി​ൻെറ വഴിമധ്യേ മാലിന്യം ഉണ്ടായിരുന്നെങ്കിലും ഒന്നും കുട്ടിയുടെ ദേഹത്ത്​ സ്പർശിക്കാത്തതും ദുരൂഹതയുണർത്തുന്നു. ഇരുകാലുകളും വെള്ളത്തിന് മുകളിലേക്ക് പൊങ്ങിനിന്ന നിലയിലാണ് ആമിനയെ കണ്ടത്. ദേഹത്ത് അണിഞ്ഞിരുന്ന സ്വർണാഭരണങ്ങളും നഷ്​ടപ്പെട്ടിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്ത് പുല്ല് പറിക്കാൻ വന്ന സ്ത്രീ ഒരുകുട്ടിയുടെ കരച്ചിൽ കേട്ടതായി പറയുന്നു. കോവിഡ് പരിശോധനാഫലം ലഭിക്കേണ്ടതിനാൽ ശനിയാഴ്ചയാണ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന്​ പോസ്​റ്റ്​ മോർട്ടത്തിനുശേഷം വിട്ടുകിട്ടിയത്. കോവിഡ് ഫലം നെഗറ്റിവായിരുന്നു. പോസ്​റ്റമോർട്ടം റിപ്പോർട്ട് ഫോറൻസിക് ലാബിലേക്ക് അയച്ചശേഷം മൂന്ന് ദിവസത്തിനുള്ളിൽ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പയ്യോളി എസ്.ഐ സുജിത് കുമാറിനാണ് അന്വേഷണ ചുമതല. മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ ശനിയാഴ്ച ഉച്ച ഒരു മണിയോടെ അയനിക്കാട് ഹൈദ്രോസ് പള്ളിയിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.