വാർഡിൽ കയറി ബഹളം​െവച്ച യുവതിക്ക് കോവിഡ്

ഗാ​ന്ധി​ന​ഗ​ർ(​കോ​ട്ട​യം): കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ വാ​ർ​ഡി​ൽ ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കി രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും പ​രി​ഭ്രാ​ന്തി സൃ​ഷ്​​ടി​ച്ച യു​വ​തി​ക്ക് കോ​വി​ഡ്. തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ 38കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ന​ഴ്​​സി​ങ്​ അ​സി​സ്​​റ്റ​ൻ​റ്,​ നാ​ല്​ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ, ര​ണ്ട് ആ​ശു​പ​ത്രി പി.​ആ​ർ.​ഒ​മാ​ര​ട​ക്കം ഏ​ഴ് ജീ​വ​ന​ക്കാ​ർ ഹോം ​ക്വാ​റ​ൻ​റീ​നി​ലാ​യി. യു​വ​തി​യു​ടെ മാ​താ​വ്​ തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ 68കാ​രി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യാ​ണ് കൂ​ട്ടി​രി​പ്പി​നു​ള്ള​ത്. വ്യാ​ഴാ​ഴ്​​ച രാ​ത്രി ഏ​ഴി​ന് മാതാവി​ൻെറ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ സ​ർ​ജ​റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. മ​ക​ൾ​ക്കും രോ​ഗ​ല​ക്ഷ​ണം ക​ണ്ട​തോ​ടെ ഐ.​സി.​യു​വി​ൽ മാ​താ​വി​നൊ​പ്പം ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ത​നി​ക്ക് രോ​ഗ​മി​ല്ലെ​ന്ന് ഇ​വ​ർ ശാ​ഠ്യം പി​ടി​ച്ചു. ന​ഴ്​​സു​മാ​രും മ​റ്റും സാ​ന്ത്വ​നി​പ്പി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ്​ യു​വ​തി​യെ ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.