പ്രതിഷേധ ധർണ

ചൊക്ലി: കേന്ദ്ര സർക്കാറി​ൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ചൊക്ലി പോസ്​റ്റ്​ ഓഫിസിനു മുന്നിൽ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്​ഥാന സെക്രട്ടറി ഒ.സി. ബിന്ദു ഉദ്ഘാടനം ചെയ്തു. അനസ് ചൊക്ലി അധ്യക്ഷത വഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. രാകേഷ്, ആർ.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. ചുമട്ട് തൊഴിലാളി യൂനിയൻ ചൊക്ലി ഡിവിഷ​ൻെറ നേതൃത്വത്തിൽ ചൊക്ലി ടൗണിൽ ധർണ നടത്തി. പെട്രോൾ വില വർധന, കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായാണ് ധർണ. പി.കെ. മോഹനൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. വി.കെ. ഷിനോജ് അധ്യക്ഷത വഹിച്ചു. സാജിദ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.