കാട്ടാനശല്യം: വനപാലകരെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

പേരാവൂർ: കാട്ടാനശല്യം സ്​ഥിരമായുള്ള പ്രദേശങ്ങളിൽ നിരീക്ഷണത്തിനെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞു​െവച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെ ഓടന്തോട് ചപ്പാത്തിനടുത്താണ് സംഭവം. ആന കൃഷിയിടത്തിലിറങ്ങിയതറിഞ്ഞെത്തിയ ഗാർഡുമാരെയാണ് പ്രദേശത്തെ ആളുകൾ ചേർന്ന് തടഞ്ഞു​െവച്ചത്. സംഭവമറിഞ്ഞ് വൈൽഡ് ലൈഫ് അസിസ്​റ്റൻറ്​ വാർഡൻ സോളമൻ തോമസ് സ്​ഥലത്തെത്തുകയും നാട്ടുകാരുമായി ചർച്ച നടത്തുകയും ചെയ്തു. ഏറെനേരത്തെ ചർച്ചക്കൊടുവിൽ അണുങ്ങോട്, ഓടന്തോട്, മടപ്പുരച്ചാൽ പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി സ്​ഥിരമായി ഒരു വാഹനം വിട്ടുനൽകാമെന്നും ആന കയറിവരുന്ന സ്ഥലങ്ങളിൽ വലിയ ലൈറ്റുകൾ സ്ഥാപിക്കാമെന്നും വനപാലകർ നാട്ടുകാർക്ക് ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.