എം.എല്‍.എക്കെതിരെ അപവാദ പ്രചാരണം നടത്തിയതിന് കേസ്

ശ്രീകണ്​ഠപുരം: ഇരിക്കൂര്‍ നിയോജക മണ്ഡലം എം.എല്‍.എ കെ.സി. ജോസഫിനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ രണ്ട് മാസത്തിനുശേഷം പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നവമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം സംബന്ധിച്ച് ഡി.ജി.പിക്ക് എം.എല്‍.എ പരാതി നല്‍കിയത്. ഈ പരാതിയിലാണ് രണ്ട് മാസങ്ങൾക്ക് ശേഷം ഇരിക്കൂര്‍ പൊലീസ് കേസെടുത്തത്. രഞ്​ജിത്ത്കുമാര്‍, ആതിര ശ്യാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മണ്ഡലത്തിലേക്ക് എം.എല്‍.എ തിരിഞ്ഞുനോക്കുന്നില്ലെന്നും ഏറ്റവും കൂടുതല്‍ സാമൂഹിക അകലം പാലിക്കുന്ന എം.എല്‍.എയാണ് കെ.സി. ജോസഫെന്നും മറ്റുംപറഞ്ഞ് വ്യക്​തിപരമായി അധിക്ഷേപിച്ച് അപകീര്‍ത്തി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് എം.എൽ.എയുടെ പരാതി. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത പൊലീസ് സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതികളാക്കണോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.