നിയമ ഭേദഗതിക്കെതിരെ ധര്‍ണ

കോഴിക്കോട്​: ഫെഡറല്‍ തത്വങ്ങളെ നഗ്​നമായി ലംഘിച്ച് സഹകരണ ബാങ്കുകളുടെ നിയന്ത്രണം കൈയടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബി.ആർ ആക്​ട്​ ഭേദഗതി ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ - ബെഫിയുടെ ആഭിമുഖ്യത്തില്‍ 60 കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി. കേരള ബാങ്ക് റീജനല്‍ ഓഫിസ് കല്ലായ് റോഡില്‍ നടന്ന ധര്‍ണ അഖിലേന്ത്യ ജോ.സെക്രട്ടറി സി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. അനില്‍കുമാര്‍, കെ. ഷഖില, പി. പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.