കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ്/ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻമാരെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിൻെറ ചേംബറിൽ നടക്കും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ നടത്തുന്ന ലബോറട്ടറി ടെക്നീഷ്യൻ കോഴ്സിൽ ഡിപ്ലോമയാണ് യോഗ്യത. ബി.എസ്സി എം.എൽ.ടി ബിരുദധാരികൾക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഫോട്ടോ പതിച്ച ബയോഡാറ്റയും തിരിച്ചറിയൽ കാർഡും സഹിതം ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.