അന്തർ സംസ്​ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക്​: നിർമാണ മേഖലയിൽ തൊഴിലാളി ക്ഷാമവും കൂലിവർധനയും

കുറ്റ്യാടി: അന്തർ സംസ്​ഥാന തൊഴിലാളികൾ തിരിച്ചുപോയതോടെ​ നിർമാണ മേഖലയിൽ പ്രതിസന്ധിയായി. തൊഴിലാളികളെ കിട്ടാനില്ല. അവശേഷിച്ച തൊഴിലാളികൾ കൂലി വർധിപ്പിക്കുകയും ചെയ്​തു. മുമ്പ്​ ദിവസം 1000 രൂപ വാങ്ങിയവർ ഇ​പ്പോൾ 1200 രൂപ ആവശ്യപ്പെടുകയാണെന്ന്​ കെട്ടിട നിർമാണ കരാറുകാർ പറയുന്നു. കേൺക്രീറ്റ്​, ​റോഡ്​ നിർമാണ മേഖലകളിലാണ്​ പ്രതിസന്ധി രൂക്ഷമായത്​. കുത്തനെയുള്ള ഗോവണികൾ കയറി കോൺ​ക്രീറ്റ്​ മിക്​സ്​ മുകളിൽ എത്തിക്കാൻ അന്തർ സംസ്​ഥാന തൊഴിലാളികൾക്കുള്ള ​വൈദഗ്​ധ്യം നാട്ടുകാർക്കില്ല. ​മേസ്​തിരിമാരുടെ സഹായികളായി ജോലി ചെയ്യുന്ന അന്തർ സംസ്​ഥാന തൊഴിലാളികൾ ആയിരം​ രൂപവരെ ആവശ്യപ്പെടുന്നുണ്ട​േത്ര. ഇതി​ൻെറ ചുവടുപിടിച്ച്​ നാട്ടുകാരായ തൊഴിലാളികളും നൂറും നൂറ്റമ്പതും രൂപ കൂലി വർധിപ്പിച്ചതായും പറയുന്നു. നാദാപുരം മേഖലയിൽ കോൺക്രീറ്റ്​ ജോലിക്ക്​ ടാക്​സി ഡ്രൈവർമാർ ഇറങ്ങിയിരുന്നു. എന്നാൽ, കുറ്റ്യാടി മേഖലയിൽ അന്തർ സംസ്​ഥാന തൊഴിലാളികൾ മാത്രമാണ്​ ആശ്രയം. ഇതിനാൽ ആഴ്​ചകൾ കാത്തിരുന്നാലാണ്​ വീടുകളുടെയും മറ്റും കോൺക്രീറ്റ്​ നടത്താൻ ആളെ കിട്ടുന്നത്​. ഇതിൽ നാട്ടുകാരുടെ എണ്ണം പത്തു ശതമാനം പോലും ആവുന്നില്ല​ത്രേ. ചിലർ തിരിച്ചുവരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇവിടെ ക്വാറൻറീൻ സൗകര്യം ലഭ്യമല്ലാത്തതിനാൽ തിരിച്ചുവരാൻ മടിക്കുകയാണ​േ​ത്ര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.