കണ്ണൂർ: കൃഷി വകുപ്പ് 53 ഇനങ്ങളിലായി സംസ്ഥാനതല അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കര്‍ഷകരെയും വിദ്യാര്‍ഥികളെയും പ്രവാസികളെയും മാധ്യമ പ്രവര്‍ത്തകരെയും മറ്റ് കാര്‍ഷികേതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുകയും അതുവഴി കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യം. ഓരോ അവാര്‍ഡിനും 10,000 മുതല്‍ അഞ്ചുലക്ഷം രൂപ വരെയുള്ള കാഷ് അവാര്‍ഡും ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷ ജൂലൈ ആറിന് വൈകീട്ട് അഞ്ചിനകം അതത് കൃഷി ഭവനില്‍ നല്‍കണം. ഫോണ്‍: 0497 2706153.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.