വടകര: നഗരസഭ സമ്പൂര്‍ണ മാലിന്യമുക്ത ശുചിത്വ പ്രഖ്യാപനം ആഗസ്റ്റ് ആദ്യവാരം നടക്കും. മാലിന്യപ്രശ്നം തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സീറോവേസ്റ്റ് പദ്ധതി ആരംഭിച്ചത്. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പ്രഖ്യാപനമാണിത്. പദ്ധതി പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാറിൻെറതുള്‍പ്പെടെ 10 അംഗീകാരങ്ങള്‍ ഇതിനകം നഗരസഭക്ക് ലഭിച്ചുകഴിഞ്ഞു. പ്രഖ്യാപനത്തിന് മുന്നോടിയായി നഗരസഭയിലെ 47 വാര്‍ഡുകളിലെയും വീടുകളില്‍നിന്നുള്ള അജൈവമാലിന്യ ശേഖരണം പൂര്‍ത്തിയാക്കി. ഈമാസം എല്ലാ കച്ചവട സ്ഥാപനങ്ങളില്‍നിന്നും ഇവ ശേഖരിക്കും. അതോടൊപ്പം റോഡരികുകള്‍, പൊതുസ്ഥലങ്ങള്‍, ആള്‍താമസമില്ലാത്ത ഒഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളിലെയും മാലിന്യം നീക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രീന്‍ ഓഡിറ്റിങ് നടത്തും. നാളിതുവരെ ഒരുതരത്തിലുള്ള മാലിന്യവും യൂസര്‍ഫീ നല്‍കി ഹരിതകര്‍മസേനക്ക് കൈമാറാത്ത വീടുകളുടെ ലിസ്റ്റ് തയാറാക്കാനും തീരുമാനിച്ചു. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച തുമ്പൂര്‍മുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. ജൈവമാലിന്യം കിലോവിന് അഞ്ചുരൂപ തോതില്‍ ഈടാക്കി ഇവിടെനിന്ന് വളമാക്കി മാറ്റും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ ഹരിതകര്‍മസേന ജനറല്‍ ബോഡിയില്‍ പ്രസിഡൻറ് അനില അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അശോകന്‍, പി.പി. മിനി, പ്രജിത, മണലില്‍ മോഹനന്‍, ടി.പി. ബിജു, സെക്രട്ടറി രഷിദ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.