കണ്ണൂര്‍: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തെർമൽ സ്കാനറും പി.പി.ഇ കിറ്റും വിതരണം ചെയ്തു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍, പൊലീസ് അസോസിയേഷന്‍, ജില്ല പൊലീസ് കോഓപ് സൊസൈറ്റി എന്നിവർ സംയുക്തമായാണ് വിതരണം ചെയ്തത്. ജില്ലതല വിതരണോദ്ഘാടനം ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍വഹിച്ചു. ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍, സി.െഎ പ്രദീപന്‍ കണ്ണിപോയില്‍, കെ.പി.ഒ.എ ജില്ല സിക്രട്ടറി പി. രമേശന്‍, കെ.പി.എ ജില്ല സെക്രട്ടറി കെ. രാജേഷ്, ജില്ല പൊലീസ് കോ-ഓപ്. സൊസൈറ്റി പ്രസിഡൻറ് കെ.ജി. പ്രകാശ് കുമാര്‍, കെ.പി.എ ജില്ല പ്രസിഡൻറ് ഷംസുദ്ദീന്‍, കെ.പി.ഒ.എ വൈസ് പ്രസിഡൻറ് പി.വി. രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. police പൊലീസ് സ്റ്റേഷനുകളിൽ തെർമൽ സ്കാനറും പി.പി.ഇ കിറ്റും വിതരണം ചെയ്യുന്നതിൻെറ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.