ഓൺലൈൻപഠനത്തിന്​ പൂർവ വിദ്യാർഥികളുടെ കൈത്താങ്ങ്

നന്മണ്ട: കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്​കൂളിന് ഓൺലൈൻപഠനത്തിന് പൂർവവിദ്യാർഥികളുടെ കൈത്താങ്ങ്​​. 1990 എസ്.എസ്.എൽ.സി ബാച്ചി​ൻെറതുൾപ്പെടെ 10​ ടെലിവിഷൻ സെറ്റും അനുബന്ധ ഉപകരണങ്ങളും കൂടി സ്കൂളിനു ലഭിച്ചു.1990 ബാച്ചി​ൻെറ ഉപഹാരം മുൻ അധ്യാപകനും റിട്ട. പ്രിൻസിപ്പലുമായ സത്യൻ പ്രിൻസിപ്പൽ സിബി ജോസഫിന്​ കൈമാറി. പി.ടി.എ പ്രസിഡൻറ്​ എം.പി. മണി അധ്യക്ഷത വഹിച്ചു. സ്​കൂൾ വികസന കാര്യസമിതി ചെയർമാൻ എൻ.കെ. രാധാകൃഷ്ണൻ, സീനിയർ അസി.​ ഇ. ശശീന്ദ്രദാസ്​, സ്​റ്റാഫ്​ സെക്രട്ടറി മൊയ്തീൻ കോയ, പൂർവവിദ്യാർഥികളായ പി.എസ്​. സ്മിജ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.