മേലാറ്റൂർ: ക്വിറ്റ് ഇന്ത്യ ദിനാചരണ ഭാഗമായി ചരിത്ര സെമിനാറും ഗാന്ധിദർശൻ വേദിയുടെ ജില്ല ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എസ്.വി. മോഹനന് സ്വീകരണവും സംഘടിപ്പിച്ചു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി മഞ്ചേരി നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്പിക്കാട് രാജീവ് ഭവനിൽ നടന്ന പരിപാടി പാണ്ടിക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. കബീർ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി മഞ്ചേരി നിയോജക മണ്ഡലം വൈസ് ചെയർമാൻ കെ.ടി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സെമിനാറിൽ എസ്.വി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പി. ജോർജ് മാത്യു, പി. നാരായണനുണ്ണി, പി. അബൂബക്കർ, ടി.ജെ. മറിയക്കുട്ടി, ഇ. അബ്ദുന്നാസർ, എ.കെ. ചന്ദ്രൻ, പി. ഹനീഫ, പി.എ. ജോൺ, വി.എ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി കെ.എസ്. സുധാകരൻ സ്വാഗതവും കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. പടം mc mltr 5 gandhi dharshan ഗാന്ധിദർശൻ വേദിയുടെ ജില്ല ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എസ്.വി. മോഹനന് സ്വീകരണം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.