മലപ്പുറം: ജില്ലയില്‍ പ്ലസ് വണിന് ആദ്യ അലോട്ട്‌മെന്‍റില്‍ അവസരം ലഭിച്ചവര്‍ക്ക് ബുധനാഴ്ച കൂടി പ്രവേശനം നേടാം. വൈകീട്ട് അഞ്ചിന് ആദ്യ അലോട്ട്‌മെന്‍റിലെ നടപടി വിദ്യാലയങ്ങള്‍ അവസാനിപ്പിക്കും. ആദ്യഘട്ടത്തില്‍തന്നെ അലോട്ട്‌മെന്‍റ് ലഭിച്ചവര്‍ വിദ്യാലയങ്ങളില്‍ താൽക്കാലികമായോ സ്ഥിരമായോ പ്രവേശന നടപടി പൂര്‍ത്തിയാക്കി. താൽക്കാലികമായവര്‍ ഫീസടക്കാതെയും സ്ഥിരം പ്രവേശനം നേടിയവര്‍ ഫീസടച്ചും പ്രവേശനം നേടി. ബാക്കിയുള്ളവർക്ക് ബുധനാഴ്ചകൂടി അവസരമുണ്ടാകും. അവസരം ലഭിച്ചവര്‍ അലോട്ട്‌മെന്‍റ് ലെറ്റര്‍ സഹിതം സ്കൂളിലെത്തി പ്രവേശനം പൂര്‍ത്തിയാക്കണം. ഫീസ് ഓണ്‍ലൈന്‍ വഴിയോ സ്കൂളിലോ അടക്കാം. ജില്ലയില്‍ പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്‍റ് പട്ടിക പുറത്തുവന്നതോടെ 34,103 കുട്ടികള്‍ക്കാണ് അവസരം ലഭിച്ചത്. സംവരണ സീറ്റുകള്‍ അടക്കം നിലവില്‍ 12,153 സീറ്റുകള്‍ ഒഴിവുണ്ട്. ആകെ 46,256 സീറ്റുകളിലേക്കാണ് അലോട്ട്മെന്‍റ് നടക്കുന്നത്. ജില്ലയില്‍ ആകെ 80,100 അപേക്ഷകരുണ്ട്. ജനറല്‍, ഇൗഴവ- തിയ്യ -ബില്ലവ, മുസ്ലിം, വിശ്വകര്‍മ എന്നിവയില്‍ മുഴുവന്‍ സീറ്റുകളും ആദ്യ അലോട്ട്മെന്‍റില്‍ നിറഞ്ഞു. സംവരണ വിഭാഗത്തില്‍ എൽ.സി -ആഗ്ലോ ഇന്ത്യന്‍, ക്രിസ്റ്റ്യന്‍ ഒ.ബി.സി, ഹിന്ദു ഒ.ബി.സി, പട്ടികജാതി, പട്ടിക വര്‍ഗം, അംഗപരിമിതര്‍, കാഴ്ചപരിമിതര്‍, ധീരവ, കുശവന്‍, കുടുംബി, സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവര്‍, സ്പോര്‍ട്സ് ക്വോട്ട എന്നിവയിലാണ് സീറ്റുകള്‍ ബാക്കിയുള്ളത്. മുന്നാക്ക വിഭാഗം സംവരണത്തിലാണ് ജില്ലയിൽ കൂടുതൽ സീറ്റുകൾ ബാക്കിയുള്ളത്. ഈ വിഭാഗത്തിൽ 3240 സീറ്റുകളിൽ 596 എണ്ണം മാത്രമാണ് ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.