ഫുട്ബാൾ ടൂർണമൻെറ് ചങ്ങരംകുളം: ടിപ്പുനഗർ അകം കലാകായിക സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ റെഡിയന്‍റ് ലൂബ്രിക്കന്‍റ് അജ്മാൻ വിന്നേഴ്സ് ട്രോഫിക്കും ഏബിൾ ക്യൂർ ചങ്ങരംകുളം റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മിർഷാദ് മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് ആഗസ്റ്റ് 21, 22 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊഴിക്കര ജാവ ഫ്ലെഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ പ്രധാന ടീമുകൾ പങ്കെടുക്കും. സുബൈർ ചങ്ങരംകുളം, സി.പി. ഷാഫി, അലാവുദ്ദീൻ പുറത്താട്ട്, ഹക്കീം പൂക്കാട്ടിരി, എ.എം. ഷമ്മി, ഹമീദ് ടിപ്പുനഗർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.