എൻ.കെ. സുനിൽകുമാർ ചരമ വാർഷിക ദിനാചരണം

ചാവക്കാട്: മണ്ഡലം മൂന്നാം വാർഡ് പ്രസിഡന്‍റും ഐ.എൻ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്‍റുമായിരുന്ന തിരുവത്ര എൻ.കെ. സുനിൽകുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്‍റ് കോനാരത്ത് ഷുക്കൂർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ കെ. നവാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഷാനവാസ്, ഐ.എൻ.ടി.സി ജില്ല സെക്രട്ടറി എം.എസ്. ശിവദാസ്, കണ്ടമ്പുള്ളി ഗോപി, എൻ.എം. ഹംസ, കെ.കെ. ശ്രീകുമാർ, ഹാഷിം തിരുവത്ര, താഴത്ത് അബ്ബാസ്, കെ.വി. ലാജുദ്ദീൻ, അലി കുഞ്ഞു, തിരുവത്ര ഷാജി, കല്ലിങ്ങൽ അബൂബക്കർ, രാമി യൂസഫ് എന്നിവർ സംസാരിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരം, നഗരസഭ ഓഫിസ് പരിസരം എന്നിവിടങ്ങളിൽ അശരണർക്ക് ഭക്ഷണം വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.