പീച്ചി ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; മുന്നറിയിപ്പ്

തൃശൂർ: പീച്ചി ഡാമിലെയും മണലി പുഴയിലെയും ജലനിരപ്പ് പരിശോധിച്ച് ആവശ്യമെങ്കിൽ വ്യാഴാഴ്ച പീച്ചി ഡാമിന്‍റെ ഷട്ടറുകൾ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി രാവിലെ മുതൽ ഘട്ടം ഘട്ടമായി അഞ്ചു സെ.മി വരെ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ ഒമ്പതിന്​ 2.5 സെ.മി, ഉച്ചക്ക്​ ഒന്നിന് 2.5 സെ.മി എന്നിങ്ങനെയാണ് തുറക്കുക. നിലവിൽ പീച്ചി ഡാമിന്‍റെ നാല് ഷട്ടറുകളും 10 സെ.മി വീതം തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. അഞ്ചു സെ.മി കൂടി ഉയർത്തിയാൽ മണലി പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെ‌.മി വരെ ഉയരാൻ സാധ്യത. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശം അനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയാറാകണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.