അപകടകരമായ മേഖലയിൽ ലൈഫ് വീടുകൾ: പഞ്ചായത്ത് ഭരണസമിതിയിൽ ചർച്ച അങ്ങാടിപ്പുറം: 2019ൽ 14 കുടുംബങ്ങൾക്ക് ചെങ്കുത്തായ മലമടക്കിൽ സ്ഥലം നൽകി വീടിന് പണം അനുവദിച്ചത് സംബന്ധിച്ച് അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിയിൽ നീണ്ട ചർച്ച നടന്നു. വീട് വെക്കാൻ ഒരിക്കലും അനുയോജ്യമല്ലാത്ത സ്ഥലം വാങ്ങിയതിനെ സംബന്ധിച്ചും അതിലെ ഗുണഭോക്താക്കളുടെ കൈയിൽനിന്ന് പണമടക്കം വാങ്ങി നിർമാണപ്രവൃത്തി നടത്തിയതിനെ സംബന്ധിച്ചും പരാതികൾ ഉയർന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യമുയർന്നു. എല്ലാ ഇടപാടുകളും പുറത്തുകൊണ്ടുവരാനും കുറ്റക്കാരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണസമിതിയിൽനിന്ന് അന്വേഷണത്തിന് വിജിലൻസിനോട് ശിപാർശ ചെയ്തു. മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നിർമാണം പൂർത്തീകരിച്ചത്. വീടുകൾക്കും മൺഭിത്തികൾക്കും ഇടയിൽ വേണ്ടത്ര സ്ഥലമില്ല. ഓരോ വീടുകളിലേക്കും കടന്നുപോകുന്ന വഴികളുടെ അഭാവവുമുണ്ട്. ഈ കാര്യങ്ങളെല്ലാം അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കമുള്ളവരും ഇതിൽ കുറ്റക്കാരാണെന്നും ഭരണസമിതി യോഗം വിലയിരുത്തി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും ഇക്കാര്യങ്ങളോട് യോജിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സഈദ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഷബീർ കർമുക്കിൽ, സ്ഥിരംസമിതി അധ്യക്ഷരായ സെലീന താണിയൻ, വാക്കാട്ടിൽ സുനിൽ ബാബു, അംഗങ്ങളായ കെ.ടി. നാരായണൻ, പി.പി. ശിഹാബുദ്ദീൻ, അനിൽ പുലിപ്ര, ബി. രതീഷ്, കദീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.