ഡോ. അംബേദ്കർ നാഷനൽ മെറിറ്റ് അവാർഡ് പി. ഗോപികക്ക് മങ്കട: 2019ൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എസ്.സി വിഭാഗത്തിലെ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡോ. അംബേദ്കർ നാഷനൽ മെറിറ്റ് അവാർഡിന് പടുവിൽ ഗോപിക അർഹയായി. മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2017 -19 ബാച്ചിൽ സയൻസ് ഐച്ഛിക വിഷയമായി പഠിച്ച് 98.25 ശതമാനം മാർക്ക് നേടിയാണ് ഗോപിക അവാർഡിന് അർഹയായത്. ഇപ്പോൾ കുസാറ്റിലെ നാലാം വർഷ ഇന്‍റഗ്രേറ്റഡ് എം.എസ്സി ഫിസിക്സ് വിദ്യാർഥിനിയാണ്. പടിഞ്ഞാറ്റുമുറി ബി.എഡ് കോളജ് പ്രിൻസിപ്പൽ ഗോപാലൻ മങ്കട, തിരുവാലി ഗവ. ഹൈസ്കൂൾ സംസ്കൃതം അധ്യാപിക കെ.പി. നിഷ എന്നിവരാണ് മാതാപിതാക്കൾ. ചിത്രം : MC MNGD Gopika markada
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.