പുഴുവരിച്ച നായ്​ക്ക് ചികിത്സ നല്‍കി പൊലീസ് വളന്‍റിയര്‍മാര്‍

എടക്കര: തലയിലെ വ്രണങ്ങളിൽ പുഴുവരിച്ച നിലയിൽ അലഞ്ഞുനടന്ന നായ്​ക്ക് ചികിത്സ നല്‍കി പൊലീസ് വളന്‍റിയര്‍മാര്‍. പാലേമാട് അങ്ങാടിയിലൂടെ അലഞ്ഞുനടന്ന നായ്​ക്കാണ് നാട്ടുകാരുടെ ആവശ്യപ്രകാരം എടക്കര സ്റ്റേഷന്‍ യൂനിറ്റിലെ പൊലീസ് വളന്‍റിയര്‍മാര്‍ ചികിത്സ നല്‍കിയത്. ദുര്‍ഗന്ധം വമിക്കുന്ന ആഴത്തിലുള്ള മുറിവില്‍നിന്ന്​ പുഴുക്കളെ പൂര്‍ണമായി നീക്കംചെയ്ത്​ വൃത്തിയാക്കിയ ശേഷം മരുന്നു വെച്ചുകെട്ടിയാണ് നായെ വിട്ടയച്ചത്. സന്തോഷ് പാലേമാട്, നിസാര്‍ അമ്പായക്കോടന്‍, സക്കീര്‍ പാലേമാട്, റോയ് പാലേമാട് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.