രാമായണ പ്രശ്നോത്തരി മത്സരം: ആദ്യ അഞ്ച് സ്ഥാനക്കാരിൽ ഉൾപ്പെട്ട് അവസാനവർഷ വാഫി വിദ്യാർഥികൾ

വളാഞ്ചേരി: കർക്കടക മാസത്തോടനുബന്ധിച്ച് ഡി.സി ബുക്സ് നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിൽ ആദ്യ അഞ്ച് സ്ഥാനക്കാരിൽ ഉൾപ്പെട്ട് അവസാനവർഷ വാഫി വിദ്യാർഥികൾ. സംസ്ഥാനതലത്തിൽ നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിലാണ് ആതവനാട് മർകസ് അവസാനവർഷ വാഫി വിദ്യാർഥികളായ മുഹമ്മദ് ജാബിർ, മുഹമ്മദ് ബാസിത് എന്നിവർ മികച്ച സ്ഥാനം നേടിയത്. ആയിരത്തിലധികം പേർ പങ്കെടുത്ത ഓൺലൈൻ മത്സരത്തിൽ ഇവർ ആദ്യ അഞ്ച് സ്ഥാനക്കാരിൽ ഇടംപിടിക്കുകയായിരുന്നു. എല്ലാ മതഗ്രന്ഥങ്ങളും സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചുമാണ് പഠിപ്പിക്കുന്നതെന്ന്​ ഇരുവരും പറയുന്നു. ലോക്ഡൗൺ കാലത്താണ് കൂടുതൽ വായിക്കാൻ തുടങ്ങിയത്. എം.ടി. വാസുദേവൻ നായരുടെ 'രണ്ടാമൂഴം' വായിച്ചുതുടങ്ങിയതോടെയാണ് പുരാണകൃതികളിലേക്ക് തിരിഞ്ഞത്. രാമായണത്തിൽ പ്രതിപാദിക്കുന്ന സഹോദരസ്നേഹം മഹത്തരമാണ്. രാജ്യം എങ്ങനെയാണ് ഭരിക്കേണ്ടതെന്നും പ്രജകളുടെ താൽപര്യം എങ്ങനെ സംരക്ഷിക്കപ്പെടണമെന്നും രാമായണം പഠിപ്പിക്കുന്നതായി ഇവർ പറഞ്ഞു. MP VNCY Quiz Vafi Students .jpg: മുഹമ്മദ് ജാബിർ, മുഹമ്മദ് ബാസിത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.