ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം

മലപ്പുറം: കേരള ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ല സമ്മേളനം ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ ഉദ്​ഘാടനം ചെയ്തു. ട്രെഡ് റബറിന്‍റെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും അടിക്കടിയുള്ള വന്‍ വില വര്‍ധന കാരണം ജില്ലയിലെ മുഴുവന്‍ റീസോളിങ്​ സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന്​ സ​മ്മേളനം അഭിപ്രായപ്പെട്ടു. മേഖലയുടെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റീസോളിങ്​ നിരക്ക് നേരിയ തോതില്‍ വർധിപ്പിക്കാനും ആഗസ്റ്റ് 20 മുതല്‍ ജില്ലയില്‍ ഏകീകരിച്ച പുതിയ നിരക്ക് നടപ്പാക്കാനും യോഗം തീരുമാനിച്ചു. റീട്രേഡിങ്​ വ്യവസായികളുടെ കുട്ടികളില്‍ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മലപ്പുറം മുനിസിപ്പല്‍ വ്യാപാര ഭവനില്‍ നടന്ന സമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ സക്കീര്‍ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കുഞ്ഞാണി, ജില്ല വൈസ് പ്രസിഡന്‍റ്​ അബ്ദുല്‍ ജലീല്‍ എന്നിവർ സംസാരിച്ചു. photo: m3 tyre കേരള ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.