തൈ വിതരണം ചെയ്തു

മഞ്ചേരി: പെരിമ്പലം സൈതാലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആനക്കയം പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ജൈവകൃഷിക്കാവശ്യമായ തൈകളും വളവും വിതരണം ചെയ്തു. ട്രസ്റ്റിന്‍റെ തന്നെ പോളിഹൗസിൽ നട്ടുപിടിപ്പിച്ച മൂവായിരത്തോളം തൈകളാണ് വിതരണം നടത്തിയത്. സി.പി.എം ആനക്കയം ലോക്കൽ സെക്രട്ടറി അബ്ദുൽ ഹമീദ് ബാഷാനി ഇരുമ്പുഴി ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശശികുമാറിന്​ കൈമാറി വിതരണോദഘാടനം നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഹംസകുട്ടി മാസ്റ്റർ വളന്‍റിയർമാരായ ഹബീബ്, ശശി, ഗോപിനാഥൻ, ശ്രീനിവാസൻ, സത്താർ, റഹ്മത്തുല്ല, മുജീബ്റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.