ലിബറലിസം വിദ്യാർഥികളിൽ അടിച്ചേൽപിക്കരുത് -എം.എസ്.എം

മഞ്ചേരി: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയും സ്കൂൾ യൂനിഫോം ജെൻഡർ ന്യൂട്രൽ ആക്കിയും ലിബറൽ ആശയങ്ങളെ ചെറിയ പ്രായത്തിൽതന്നെ വിദ്യാർഥികളിൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിൽനിന്ന്​ സർക്കാർ പിൻവലിയണമെന്ന് എം.എസ്.എം മലപ്പുറം ഈസ്റ്റ്‌ ജില്ല സംഘടിപ്പിച്ച മലപ്പുറം ഏരിയ പ്രവർത്തക കൺവെൻഷൻ 'ഡിഫൈൻ' ആവശ്യപ്പെട്ടു. മഞ്ചേരിയിൽ നടന്ന പരിപാടി കെ.എൻ.എം മർക്കസുദ്ദഅ്‌വ ജില്ല ജോയന്‍റ്​ സെക്രട്ടറി വി.ടി. ഹംസ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ശഹീർ പുല്ലൂർ അധ്യക്ഷത വഹിച്ചു. എം.എസ്.എം സംസ്ഥാന പ്രസിഡന്‍റ്​ ജസീം സാജിദ് മുഖ്യാതിഥിയായി. സംസ്ഥാന ഭാരവാഹികളായ സമാഹ് ഫാറൂഖി, ഡാനിഷ് തെരട്ടമ്മൽ, ജില്ല സെക്രട്ടറി ഫഹീം ആലുക്കൽ, റോഷൻ പൂക്കോട്ടുംപാടം, ജൗഹർ കെ. അരൂർ, സഹൽ മുബാറക്, മുഹ്‌സിൻ കുനിയിൽ, ജംഷാദ് എടക്കര, അജ്മൽ കൂട്ടിൽ, മുഹൈമിൻ വാഴക്കാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.