കൈനിക്കര വഴി വീണ്ടും ബസ്​ സർവിസ്​ തുടങ്ങി

കാരത്തൂർ: കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന അൽ ഫവാസ് ബസ് വീണ്ടും സർവിസ്​ തുടങ്ങി. കാലത്ത് പെരുന്തല്ലൂരിൽനിന്ന് പുറപ്പെട്ട് ചെറിയ പറപ്പൂർ, ബീരാഞ്ചിറ, കാരത്തൂർ, കൈനിക്കര, ഹനുമാൻകാവ് വഴി തിരൂരിലേക്കും തിരിച്ചും ഓടുന്ന ബസിന് ആറു ട്രിപ്പാണുള്ളത്. ഗതാഗതം ഏറെകുറഞ്ഞ മേഖലയിലൂടെ സർവിസ് നടത്തുന്ന ഈ ബസ് വിദ്യാർഥികൾക്കും സാധാരണക്കാർക്കും അനുഗ്രഹമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.