ചങ്ങരംകുളം: മഴ കനത്തതോടെ ചങ്ങരംകുളം മേഖലയിൽ പലയിടത്തും വെള്ളം കയറി. സംസ്ഥാന പാതയോരങ്ങളിലെ പല കെട്ടിടങ്ങൾക്കുള്ളിലേക്കും വെള്ളം കയറിയിട്ടുണ്ട്. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ വെള്ളം കയറിയതുമൂലം ഏറെ നേരം ഇവിടേക്കുള്ള യാത്ര തടസ്സപ്പെട്ടു. ഹൈവേയോരത്തെ മലബാർ ട്രേഡേഴ്സിലും വെള്ളം കയറി. പാതയോരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പ്രദേശത്തെ പല റോഡുകളും താഴ്ന്നപ്രദേശങ്ങളും വെള്ളത്തിലാണ്. വൈകീട്ടോടെ പ്രദേശത്ത് നിർത്താതെ പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. മഴ തുടരുമെന്ന കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിക്കുന്നുണ്ട്. ഫോട്ടോ: ചങ്ങരംകുളത്ത് വെള്ളത്തിൽ മുങ്ങിയ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.