അഞ്ച് കോടിയോളം വില വരും കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 13 പേരിൽനിന്നായി അഞ്ച് കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ 'ഓപറേഷൻ ടൊർണാഡോ' എന്ന പേരിൽ 13 മണിക്കൂർ നീണ്ട പ്രത്യേക പരിശോധനയിൽ 9539.6 ഗ്രാം സ്വർണമിശ്രിതമാണ് കണ്ടെടുത്തത്. കൂടാതെ 24 കാരറ്റിന്‍റെ 214.9 ഗ്രാമും 18 കാരറ്റിന്‍റെ 260 ഗ്രാമും പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്‍റിവ് ഹെഡ് ക്വാർട്ടേഴ്സ് യൂനിറ്റും കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റിവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 10 പേരിൽനിന്നാണ് സ്വർണം പിടിച്ചത്. 30 ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. പ്രിവന്‍റിവ് കസ്റ്റംസ് സംഘം 10 പേരിൽനിന്നായി 6575.6 ഗ്രാമും എയർ കസ്റ്റംസ് ഇന്‍റലിജൻസ് യൂനിറ്റ് മൂന്ന് യാത്രക്കാരിൽനിന്നായി 2964 ഗ്രാം സ്വർണമിശ്രിതവുമാണ് കണ്ടെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ സമാനമായി നടത്തിയ സംയുക്ത പരിശോധനയിൽ 28 പേരിൽനിന്നായി 21 കിലോ സ്വർണം പിടിച്ചിരുന്നു. ജിദ്ദ, ദുബൈ, ഷാർജ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ, എയർ അറേബ്യ വിമാനങ്ങളിൽ എത്തിയവരിൽനിന്നാണ് സ്വർണം പിടിച്ചത്. 10 യാത്രക്കാരിൽനിന്ന് ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച മൂന്നര കോടി രൂപയുടെ സ്വർണമാണ് പ്രിവന്‍റിവ് സംഘം കണ്ടെത്തിയത്. കരിപ്പൂർ എയർ കസ്റ്റംസ് ഇന്‍റലിജൻസ് യൂനിറ്റ് ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ മഞ്ചേരി തോട്ടേക്കാട് താടികുന്നത്ത് വീട്ടിൽ പള്ളിയാളി മുസ്തഫയിൽനിന്ന് (42) 957 ഗ്രാം, മലപ്പുറം കൂട്ടിലങ്ങാടി തറമ്പൻ അബ്ദുൽ നാസറിൽനിന്ന് (38) 1165 ഗ്രാം, ജിദ്ദയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി തോട്ടശ്ശേരി നൗഷാദിൽനിന്ന് (39) 842 ഗ്രാം സ്വർണമിശ്രിതവുമാണ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.