ചങ്ങരംകുളം: ജ്വാല കല-കായിക സാംസ്കാരിക വേദി ചങ്ങരംകുളത്ത് ആരംഭിക്കുന്ന ഗ്രന്ഥശാല പുസ്തക സമാഹരണം തുടങ്ങി. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ഷഹീർ ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണൻ പാലക്കൽ അധ്യക്ഷത വഹിച്ചു. ആദ്യപുസ്തകം ഗായത്രി ജയകൃഷ്ണനിൽനിന്ന് വൈസ് പ്രസിഡന്‍റ് പ്രഭിത ഏറ്റുവാങ്ങി. സി.എ. അവന്തിക, ആയിഷ ഷഹാന, എം.വി. അനിരുദ്ധ്, കോമളവല്ലി, സി.എം. രാമചന്ദ്രൻ എന്നിവർ പുസ്തകങ്ങൾ സംഭാവന ചെയ്തു. ചിയ്യാനൂർ ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം തസ്‌നീം ബഷീർ, എം.പി. ബാലകൃഷ്ണൻ, സി.എം. രാമചന്ദ്രൻ, സി.കെ. സുധീർ, പി.ബി. സജീവ്, എന്നിവർ എസ്.എസ്.എൽ.സി, പ്ലസ് ടു, എൻജിനീയറിങ്, എം.ബി.ബി.എസ് വിജയികൾക്ക് മെമന്‍റൊ നൽകി. ഫോട്ടോ: ജ്വാല ഗ്രന്ഥശാലക്കുള്ള പുസ്തകം വൈസ് പ്രസിഡന്‍റ് പ്രഭിത സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.