മത്സ്യംകയറ്റി വന്ന ലോറിയിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്

കുന്നംകുളം: കുന്നംകുളത്ത് നിയന്ത്രണംവിട്ട കാര്‍ മത്സ്യം കൊണ്ടുപോകുന്ന ലോറിയിലിടിച്ചു. കുന്നംകുളം-ഗുരുവായൂര്‍ റോഡില്‍ ശനിയാഴ്ചയാണ് സംഭവം. ലോറിയിലുണ്ടായിരുന്ന ചേലക്കര സ്വദേശി ദിലീപിന് (45) പരിക്കേറ്റു. ചാവക്കാട്ടുനിന്ന്​ കുന്നംകുളം മത്സ്യ മാര്‍ക്കറ്റിലേക്ക് വരുകയായിരുന്ന ലോറിയുടെ വശത്ത് എതിരെ വരുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.