തിരുനാവായ: ഇത്തവണ തിരുനാവായയിലും പരിസരങ്ങളിലും ഓണപ്പൂക്കളമൊരുക്കാൻ തിരുനാവായയുടെ സ്വന്തം ചെണ്ടുമല്ലിപ്പൂക്കൾ. തിരുനാവായ പഞ്ചായത്തും കൃഷിഭവനും നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നാവാമുകുന്ദ സ്കൂളിൽ നടന്ന ചടങ്ങിൽ ചെണ്ടുമല്ലി ചെടികളുടെ നടീൽ പഞ്ചായത്ത് പ്രസിഡന്‍റ് കൊട്ടാരത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കുന്നത്ത് മുസ്തഫ, അംഗങ്ങളായ ഷാലി ജയൻ, ഹാരിസ് പറമ്പിൽ, വി.ഇ.ഒ. ബാബുമോൻ, കൃഷി ഓഫിസർ ഫർസാന, പ്രിൻസിപ്പൽ വിജി വിശ്വൻ, എച്ച്.എം. ദീപ, പി.ടി.എ പ്രസിഡന്‍റ് സീനത്ത്, അധ്യാപകരായ മനോജ്, ഷീജ, ബിന്ദു, പ്രശാന്ത്, പ്രകാശൻ, രാജൻ, സിറാജ് പറമ്പിൽ, രതി രാമചന്ദ്രൻ, ജനാർദനൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.