ചങ്ങരംകുളം: വളയംകുളത്തെ കോളജിൽ ഗേറ്റ് പൂട്ടി അവസാനവർഷ വിദ്യാർഥികളുടെ പ്രതിഷേധം. യൂനിഫോം അപ്രതീക്ഷിതമായി മാറ്റിയെന്നാരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടികളെ പുറത്തിറക്കി ഗേറ്റ് പൂട്ടിയിട്ടാണ് പ്രതിഷേധിച്ചത്. ചങ്ങരംകുളം പൊലീസെത്തി ഗേറ്റ് തുറന്നെങ്കിലും മുന്നൂറോളം വിദ്യാർഥികൾ ഗേറ്റിന് മുന്നിൽ മണിക്കൂറുകളോളം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കാന്‍റീനില്ല, സ്പോർട്സിൽ കഴിവുള്ള കുട്ടികൾ ഉണ്ടെങ്കിലും പരിശീലനസൗകര്യങ്ങളില്ല, ടോയ്ലറ്റുകൾ വൃത്തിഹീന അവസ്ഥയിലാണ് തുടങ്ങിയ പരാതികൾക്ക് ഇതുവരെ പരിഹാരം കണ്ടില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെയാണ് അപ്രതീക്ഷിതമായി യൂനിഫോം കളർ മാറ്റണമെന്ന നിർദേശം നൽകിയതെന്നും അവർ പറഞ്ഞു. പരാതി പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലും സമരം തുടരാണ് വിദ്യാർഥികളുടെ തീരുമാനം. ഫോട്ടോ വളയംകുളം കോളജിൽ ഗേറ്റ് പൂട്ടി വിദ്യാർഥികളുടെ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.