പറപ്പൂർ മോഡൽ വിദ്യാഭ്യാസ പദ്ധതി ലോഞ്ചിങ്​ നാളെ

വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിൽ അംഗൻവാടി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനായി 'ഇൻസ്പിറ' പേരിൽ പുതിയ പദ്ധതി തുടങ്ങുന്നതായി പ്രസിഡന്‍റ്​ വി. സലീമ ടീച്ചർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വീണാലുക്കൽ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാവിലെ 9.30ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്​ഘാടനം നിർവഹിക്കും. വിദ്യാർഥികൾക്കുവേണ്ടി കരിയർ ഗൈഡൻസ് ക്ലാസും നടത്തും. ഒരുവർഷം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ പദ്ധതി 'ഇൻസ്പിറ' പേരിലാണ് നടപ്പാക്കുന്നത്. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ്‌ സി. കുഞ്ഞമ്മദ്, സ്ഥിരംസമിതി ചെയർമാന്മാരായ ഇ.കെ. സൈദുബിൻ, പി.ടി. റസിയ, പ്രോഗ്രാം കൺവീനർ പി.എ. ഹാഫിസ്, മീഡിയ കൺവീനർ ഇ.കെ. സുബൈർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.