പൂർവ വിദ്യാർഥി സംഗമം അനുശോചന യോഗമായി

തിരൂരങ്ങാടി: യതീംഖാന പൂർവ വിദ്യാർഥി കുടുംബസംഗമം പൂർവ വിദ്യാർഥിയായ ലഡാക്കിൽ മരിച്ച ഹവിൽദാർ മുഹമ്മദ് സൈജലിന് അന്തിമോപചാരമർപ്പിക്കാനുള്ള വേദിയായി. നൂറുകണക്കിന് സഹപാഠികളും പൂർവ വിദ്യാർഥികളും രാവിലെ മുതൽ യതീംഖാന അങ്കണത്തിൽ എത്തിയിരുന്നു. 11 മണിയോടെ പൊതുദർശനവും മയ്യിത്ത് നമസ്കാരവും നടന്നു. പൂർവ വിദ്യാർഥി അനുശോചന സമ്മേളനം പി.എസ്.എം.ഒ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്നു. യതീംഖാന മാനേജിങ്​ കമ്മിറ്റി സെക്രട്ടറി എം.കെ. ബാവ ഉദ്ഘാ​ടനം ചെയ്തു. പൂർവ വിദ്യാർഥി സംഘടന പ്രസിഡന്‍റ്​ പാതാരി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ്, പി.എം. അലവിക്കുട്ടി, ഇബ്രാഹിം പുനത്തിൽ, എൽ. കുഞ്ഞഹമ്മദ് മാസ്റ്റർ, അബ്​ദുൽ ഖാദർ മാസ്റ്റർ, ഡോ. അബ്​ദുറഷീദ്, ഡോ. മൊയ്തുപ്പ പട്ടാമ്പി, അസൈൻ കോഡൂർ, മുനീർ താനാളൂർ, അബ്ദുൽ ഖാദർ ഓമാനൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി. ഹുസൈൻ സ്വാഗതവും വി.സി. ഖാസിം മാസ്റ്റർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.