'ആനുകൂല്യങ്ങളിലും വർധന വേണം'

വേങ്ങര: ക്ഷേമനിധി അംശാദായത്തിൽ വരുത്തിയ വർധനക്ക്​ ആനുപാതികമായി ആനുകൂല്യങ്ങളിലും വർധന വേണമെന്ന്​ കെട്ടിട നിർമാണ -മോട്ടോർ തൊഴിലാളി കോൺഗ്രസ് പറപ്പൂർ മണ്ഡലം ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്‍റ് നാസർ പറപ്പൂർ ഉദ്​ഘാടനം ചെയ്തു. യൂനിയൻ മണ്ഡലം പ്രസിഡന്‍റ് കെ.ടി.എ. ബക്കർ അധ്യക്ഷത വഹിച്ചു. പി.കെ.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. വാർഷിക റിപ്പോർട്ട്​ യൂനിയൻ ജില്ല സെക്രട്ടറി സി.എച്ച്​. അബ്ബാസ് അലി അവതരിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഹീം കാഞ്ഞിരക്കോടൻ, കെ.കെ. ബഷീർ, അബ്ബാസ് നടുത്തൊടിക, പ്രകാശ് കൊടക്കാട്ട്, സുഭാഷ് പള്ളിപ്പുറം, പി.പി. ഷാജി എന്നിവർ സംസാരിച്ചു. പടം : mt vngr kettidanirmmaanam കെട്ടിടനിർമാണ- മോട്ടോർ തൊഴിലാളി കോൺഗ്രസ് പറപ്പൂർ മണ്ഡലം ജനറൽ കൗൺസിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ നാസർ പറപ്പൂർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.