ചേലേമ്പ്ര: പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിയിലിരിക്കെ മരിച്ച ചേലേമ്പ്ര കോണത്തുംകുഴി കൊടമ്പാടൻ മുഹമ്മദ് റസാന്റെ വീട് ഗ്ലോബൽ ചേലേമ്പ്ര കെ.എം.സി.സി നേതാക്കൾ സന്ദർശിച്ചു. വിദ്യാർഥി മരിച്ച സംഭവം അതിഗൗരവത്തോടുകൂടി കാണണമെന്നും കുടുംബത്തിന് സാമ്പത്തികസഹായം നൽകണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. ചേലേമ്പ്രയുടെ പരിസരപ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് സത്വര നടപടികൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. വി.എ. ലത്തീഫ്, സി.പി. അഷ്റഫ്, വി.കെ. അബു, എം.എൻ. ബഷീർ എന്നിവരാണ് വസതി സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.