സ്ത്രീകളെ സായുധവത്കരിക്കാനുള്ള ശ്രമം ആപത്ക്കരം -എം.ജി.എം സമ്മേളനം താനൂർ: സ്ത്രീകളെ സായുധവത്കരിച്ച് നാടിന്റെ സമാധാനം കെടുത്താനുള്ള ശ്രമം ആപത്ക്കരമാണെന്നും ആയുധമേന്തി പ്രകടനം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും മുസ്‌ലിം ഗേൾസ് ആഡ് വിമൺസ് മൂവ്മെന്റ് (എം.ജി.എം) താനൂർ മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. റഹ്മത്ത് നിറമരുതൂർ അധ്യക്ഷത വഹിച്ചു. എം.ജി.എം സംസ്ഥാന സെക്രട്ടറി ബുഷ്റ നജാത്തിയ, കെ.എൻ.എം മർകസുദ്ദഅ്വ ജില്ല സെക്രട്ടറിമാരായ കെ.പി. അബ്ദുൽ വഹാബ്, തെക്കയിൽ അബ്ദുറസാഖ്, എം.ജി.എം ജില്ല പ്രസിഡന്റ് സി.എം. അസ്മ ടീച്ചർ, ഡോ. ടി. മുഹ്സിന, റുഫൈഹ തിരൂരങ്ങാടി, കെ.എ. മുനീർ, സി.പി. അബ്ദുസ്സമദ്, ടി.കെ.എൻ. നാസർ, വി.പി. ആബിദ് റഹ്മാൻ, ഷംസിയ താനാളൂർ, എൻ.കെ. ആയിഷ, ഉമ്മുട്ടി, സാജിദ, മുനീറ റാഷിദ്, സഫ, സന, റുസ്ല എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. mw mgm3: എം.ജി.എം താനൂർ മണ്ഡലം സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് ഉദ്ഘാടനം ചെയ്യുന്നു ---------- പ്രവാസി കോൺഗ്രസ് കൺവെൻഷൻ താനൂർ: താനൂർ മണ്ഡലം പ്രവാസി കോൺഗ്രസ് കൺവെൻഷൻ പ്രവാസി കോൺഗ്രസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി വി.എൻ. കുഞ്ഞാവഹാജി ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ഹനീഫ് യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹംസ വൈലിശ്ശേരി സ്വാഗതവും മങ്ങാടൻ അലവിക്കുട്ടി നന്ദിയും പറഞ്ഞു. സംഘടനയുടെ സാരഥികളായ ഫിർദൗസ് നടക്കാവ്, കളത്തിൽ സൈദലവി, ശബാബ് നടക്കാവ്, കരിപ്പായി ഗിരീഷ് കുമാർ, സലാം, അഷ്‌റഫ് ടി. പുതിയകടപ്പുറം, ഹനീഫ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.