കെ.എഫ്.ടി.യു ജില്ലാ സമ്മേളനം

കെ.എഫ്.ടി.യു ജില്ല സമ്മേളനം തിരൂർ: കേരള ഫ്ലോറിങ്​ ട്രേഡ് യൂനിയൻ (കെ.എഫ്.ടി.യു) ജില്ല സമ്മേളനം തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കെ.എഫ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സൈതലവി കടകശ്ശേരി പതാക ഉയർത്തി. ജില്ല പ്രസിഡന്റ് ബാബു പൊന്നാനി അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി. ചടങ്ങിൽ ജില്ലയിലെ സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. ജില്ല സെക്രട്ടറി മുസ്തഫ കോട്ടക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ല ട്രഷറർ മുസ്തഫ മങ്കട നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.