ആസ്വാദക മനം കവർന്ന്കൈതപ്രത്തിൻ്റെ സംഗീതക്കച്ചേരി

കോട്ടായി: പ്രശസ്ത സംഗീതജ്ഞൻ കൈതപ്രത്തിൻ്റെ സംഗീതകച്ചേരി ഭക്തരുടെ മനം കവർന്നു. കോട്ടായിപെരുംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നവീകരണ ദ്രവ്യ കലശ ബ്രഹ്മകലശ മഹാകുംഭിഷേകത്തോടനനുസന്ധിച്ച് ഞായറാഴ്ച വൈകുന്നേരം 7 ന് നടന്ന ഗാനസുധയിലാണ് പ്രശസ്ത സംഗീതജ്ഞർ കൈതപ്രം ദാമോദരൻ നമ്പൂതിരി ആസ്വാദക മനം കുളിർപ്പിച്ചത്. ചലച്ചിത്ര സംഗീത സംവിധായകൻ ദീപാങ്കുരൻ കൈതപ്രം ,ചലചിത്ര പിന്നണി ഗായിക ദേവി ശരണ്യ എന്നിവർ സംഗീത പരിപാടിയിൽ അണിനിരന്നു. വെളളിയാഴ്ചയാണ് മഹാകുംഭാഭിഷേക ചടങ്ങുകൾ തുടങ്ങിയത്.ജൂൺ ഒന്ന് ബുധനാഴ്ച സമാപിക്കും തിങ്കളാഴ്ച രാത്രി 7 ന് പ്രൊഫസർകലാമണ്ഡലം ഈശ്വരനുണ്ണിയുടെ നേതൃത്വത്തിൽ ചാക്യാർകൂത്ത് നടക്കും മഹാകുംഭാഭിഷേക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പനാവൂർ മന പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു. പടം PE- PRY കോട്ടായി പെരുംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകത്തോടനുബന്ധിച്ച് പ്രശ്സ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയും സംഘവ്യം സംഗീത കച്ചേരി നടത്തുന്നു. 9288194552

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.