വളാഞ്ചേരി: 'ഫാഷിസം, ഹിംസാത്മക പ്രതിരോധം, മത നിരാസം മത സാഹോദര്യ കേരളത്തിനായി' ശീർഷകത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രത റാലി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ. പി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. മുക്കിലപീടിക ഓണിയൻ പാലത്തുനിന്ന് ആരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. കാവുമ്പുറത്ത് നടന്ന സമാപന സമ്മേളനത്തിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് ശരീഫ് കുറ്റൂർ, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി കെ.എം. ഗഫൂർ, ബഷീർ രണ്ടത്താണി, അഷ്‌റഫ് അമ്പലത്തിങ്ങൽ, എൻ.കെ. ഹഫ്‌സൽ റഹ്മാൻ, വി.എ. വഹാബ്, ടി. ഷാജഹാൻ, സി.പി. നിസാർ, സലാം വളാഞ്ചേരി, മൊയ്‌ദു എടയൂർ, എ.പി. അസീസ്, സിദ്ദീഖ് പരപ്പാര, സി.കെ നാസർ, മുഹമ്മദലി നീറ്റുകാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. MP VNCY 3 PMA Salam.jpg മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രത റാലി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.