എസ്.ഡി.പി.ഐ റാലി

എടപ്പാൾ: എസ്.ഡി.പി.ഐ തവനൂർ മണ്ഡലം കമ്മിറ്റിയുടെ ബഹുജന റാലിയും പൊതുസമ്മേളനവും എടപ്പാളിൽ നടന്നു. എടപ്പാൾ-പൊന്നാനി റോഡിലെ ഫെഡറൽ ബാങ്ക് എ.ടി.എം പരിസരത്തുനിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി കുറ്റിപ്പുറം റോഡിലെ സമ്മേളനനഗരിയിൽ സമാപിച്ചു. ബി.ജെ.പി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല പ്രമേയമുയത്തി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു. തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. തവനൂർ മണ്ഡലം പ്രസിഡന്റ് അബ്​ദുല്ലക്കുട്ടി തിരുത്തി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സി.എച്ച്. അഷ്‌റഫ്‌, സെക്രട്ടറി മുർഷിദ് ശമീം എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ തവനൂർ സ്വാഗതവും ഹംസ വട്ടംകുളം നന്ദിയും പറഞ്ഞു. Photo MP EDPL എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.