നൂണക്കടവ് ബണ്ട് കയർ ഭൂവസ്ത്രം വിരിക്കൽ പുരോഗമിക്കുന്നു

പെരുമ്പടപ്പ്: പെരുമ്പടപ്പ് നൂണക്കടവ് ബണ്ട് കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. 550 മീറ്റർ ദൂരമാണ് ഭൂവസ്ത്രം വിരിക്കുന്നത്. ഇതിൽ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായി. ഇതിനായി അഞ്ച്​ ലക്ഷം രൂപയാണ് വകയിരുത്തിയത്. മണ്ണിടിച്ചിലിൽനിന്ന് ബണ്ടിനെ സംരക്ഷിക്കുന്നതിനാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. പുല്ല് വെച്ച് പിടിപ്പിക്കുന്ന ജോലിയും നടക്കുന്നുണ്ട്. ഇതിനായി കയര്‍ഭൂ വസ്ത്രത്തിനിടയില്‍ വിത്ത് പാകുകയാണ് ചെയ്യുന്നത്​. MP PNN 2 നൂണക്കടവ് ബണ്ട് കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.