വളാഞ്ചേരി മുനിസിപ്പൽതല പ്രവേശനോത്സവം വൈക്കത്തൂർ എ.എൽ.പി സ്കൂളിൽ

വളാഞ്ചേരി: മുനിസിപ്പൽതല പ്രവേശനോത്സവം വൈക്കത്തൂർ എ.എൽ.പി സ്കൂളിൽ നടത്താൻ മുനിസിപ്പൽ എജുക്കേഷൻ സമിതി (എം.ഇ.സി) യോഗം തീരുമാനിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷത വഹിച്ചു. ബി.പി.സി.ടി അബ്ദുസലീം പദ്ധതി വിശദീകരിച്ചു. ബി.ആർ.സി ട്രെയിനർ കെ.ടി. ജഗദീഷ് ബി.ആർ.സി തല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ്​ ചെയർപേഴ്സൻ റംല മുഹമ്മദ്, വി.പി.എം. സാലിഹ്, മുഹമ്മദ് മുസ്തഫ, ബി.ആർ.സി സ്പെഷൽ എജുക്കേറ്റർ പ്രജിത എന്നിവർ സംസാരിച്ചു. പ്രവേശനോത്സവ ഒരുക്കങ്ങൾ, സമ്മർ ഫെസ്റ്റ്, അധ്യാപക സംഗമം, വാർഷിക കലണ്ടർ, അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവയെക്കുറിച്ച് എല്ലാ പ്രധാനാധ്യാപകരും സ്കൂൾ തല റിപ്പോർട്ട് അവതരിപ്പിച്ചു. പരിസര ശുചിത്വം, ഗ്രീൻ പ്രോട്ടോകോൾ, കുടിവെള്ളം, തുടങ്ങി സ്കൂളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. ക്ലസ്റ്റർ എച്ച്.എം ജെസി ചീരാൻ സ്വാഗതവും സി.ആർ.സി കോഓഡിനേറ്റർ ബിൻസി എൻ. ചാണ്ടി നന്ദിയും പറഞ്ഞു. MP VNCY 5 MEC yogam .jpg മുനിസിപ്പൽ എജുക്കേഷൻ സമിതി (എം.ഇ.സി) യോഗം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.