ഹെർബർട്ട് കനാൽ ബണ്ട് റോഡിൽ ഗതാഗതം പുനരാരംഭിച്ചു

ചേർപ്പ്: ചേർപ്പ്-തൃപ്രയാർ റോഡിലെ ഹെർബർട്ട് കനാൽ ബണ്ട്​ റോഡിൽ ഗതാഗതം പുനരാരംഭിച്ചു. വെള്ളിയാഴ്ച കനാലിൽ വെള്ളം പൊങ്ങി ബണ്ടിന് മുകളിലൂടെയാണ് ഒഴുകിയിരുന്നത്. തുടർന്ന് ഗതാഗതം അസാധ്യമാവുകയും നിരോധിക്കുകയുമായിരുന്നു. ശനിയാഴ്ച ഇല്ലിക്കൽ റഗുലേറ്റർ തുറന്ന് കനാലിലെ ജലവിതാനം താഴ്ത്തിയതോടെ ബണ്ടിലൂടെയുള്ള വെള്ളത്തിന്‍റെ ഒഴുക്ക് നിലച്ചു. ഇതോടെയാണ്​ ഗതാഗതം പുനഃസ്ഥാപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.