ചങ്ങരംകുളം: കൊടക്കാട്ട് വളപ്പിൽ കുടുംബസംഗമം തിങ്കളാഴ്ച ചങ്ങരംകുളം ഗാലക്സി കൺവെൻഷൻ സെന്‍ററിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രദേശത്തെ 200ലധികം കുടുംബാംഗങ്ങളെ ഒന്നിപ്പിച്ച് നടത്തുന്ന പരിപാടി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സുഹൈൽ ഹുദവി മുഖ്യപ്രഭാഷണം നടത്തും. രാവിലെ എട്ടിന് തുടങ്ങുന്ന പരിപാടിയിൽ മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കൽ, ഉന്നതവിദ്യാഭ്യാസമുള്ള കുട്ടികളെ പരിചയപ്പെടുത്തൽ, കുട്ടികളുടെ കലാപരിപാടികൾ, കുടുംബാംഗങ്ങൾക്കുള്ള മെമന്‍റോ വിതരണം എന്നിവ നടക്കും. തുടർന്ന് സുറൂർ ആൻഡ് പാർട്ടിയുടെ കലാവിരുന്നും അരങ്ങേറും. കെ.വി. മയമുണ്ണി, കെ.വി. ബീരാവുണ്ണി, കെ.വി. മുസ്തഫ, കെ.വി. ഉമ്മർ, കെ.വി. അഷറഫ്, കെ.വി. അബൂബക്കർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.