മെർവില്ലിയ സമ്മർ ക്യാമ്പ്​

തൃശൂർ: ഇസാഫും മണ്ണുത്തി ഡോൺ ബോസ്കോ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെർവില്ലിയ സമ്മർ ക്യാമ്പ് ഡോൺ ബോസ്കോ കോളജിൽ ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. കോളജ് റെക്ടർ ഫാ. മാത്യു കപ്ലികുന്നേൽ അധ്യക്ഷത വഹിച്ചു. ഫുട്ബാൾ, ബാഡ്മിന്റൺ, ചിത്രരചന, ഡാൻസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ലിജോ കളമ്പാടൻ, ഇസാഫ് ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, ഇസാഫ് ബാങ്ക് ബോർഡ് അംഗം ഡോ. വി.എ. ജോസഫ്, സസ്റ്റൈനബിൾ ബാങ്കിങ് ഹെഡ് റെജി കോശി ഡാനിയേൽ, ഇസാഫ്-ബാലജ്യോതി സീനിയർ മാനേജർ ഉല്ലാസ് പി. സ്കറിയ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഈ മാസം 21 ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.