മലപ്പുറം: കാസർകോട്ട് നടന്ന ഷവര്‍മ ദുരന്തത്തെ തുടര്‍ന്ന് നടക്കുന്ന ഹോട്ടല്‍ പരിശോധനകളെ സ്വാഗതം ചെയ്യുന്നെങ്കിലും ഇത്തരം പരിശോധനകള്‍ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഹോട്ടല്‍ ആൻഡ് റെസ്‌റ്റാറന്‍റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. നിസ്സാര പ്രശ്‌നങ്ങള്‍ പോലും വിപുലീകരിച്ച് കാണിച്ച് ഹോട്ടല്‍ മേഖലയെ തകര്‍ക്കാനാണ് ശ്രമം നടത്തുന്നത്. കേരളത്തിലെ മിക്ക ഹോട്ടലുകളും വൃത്തിഹീനമെന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. യഥാസമയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ് ചെയ്യേണ്ടതെന്നും കേരള ഹോട്ടല്‍ ആൻഡ് റെസ്‌റ്റാറന്‍റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജയപാലും, ജനറല്‍ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.