നാദാപുരം: ഭർതൃവീട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു പരിക്കേല്പിച്ച സംഭവത്തിൽ കേസെടുക്കുന്നില്ലെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കൾ. വടകര കീഴൽ സ്വദേശി റുബീനയെയാണ് നാദാപുരം ചാലപ്പുറത്തെ കുന്നോത്ത് വീട്ടിൽവെച്ച് ഭർത്താവും ഭർതൃസഹോദരന്മാരും ചേർന്ന് ക്രൂരമായി മർദിച്ചതായി നാദാപുരം പൊലീസിൽ പരാതി നൽകിയത്. മൂന്നാം തീയതി വൈകീട്ടാണ് സംഭവം. ശരീരമാസകലം പരിക്കേറ്റ യുവതി രണ്ടു ദിവസമായി വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ബൂട്ടുകൊണ്ട് ചവിട്ടേറ്റ യുവതിയെ രക്തം ഛർദിച്ചതിനെ തുടർന്ന് വ്യാഴാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവ ദിവസം രാത്രി കൊല്ലുമെന്ന് പറഞ്ഞ് ഇവരെ ഭർത്താവും മറ്റുള്ളവരും ചേർന്ന് അജ്ഞാത സ്ഥലത്തേക്ക് കാറിൽ കയറ്റിക്കൊണ്ടുപോവുകയും വഴിക്കുവെച്ച് ബന്ധുവിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്നും ഇവരുടെ ബന്ധുക്കൾ പറഞ്ഞു.
നാദാപുരം പൊലീസിൽ യുവതി പരാതി നൽകി മൂന്നു ദിവസമായിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ഗുരുതര ആരോപണമാണ് യുവതിയും കുടുംബവും ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.