ബിദർക്കാടിന് സമീപം
പഞ്ചോറ എസ്റ്റേറ്റിൽ
വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ചെരിഞ്ഞ
കാട്ടുകൊമ്പൻ
Posted On
date_range Updated On
date_range ഷോക്കേറ്റ് കൊമ്പൻ ചെരിഞ്ഞു
ഗൂഡല്ലൂർ: ബിദർക്കാട് പഞ്ചോറ എസ്‌റ്റേറ്റിലെ തേയിലതോട്ടത്തിൽ കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വൈദ്യുതിലൈൻ തുമ്പിക്കൈയിൽ ചുറ്റിയനിലയിലാണ് ജഡം കാണപ്പെട്ടത്. കമുക് മറിച്ചിട്ടപ്പോൾ സമീപത്തുള്ള വൈദ്യുതിലൈൻ പൊട്ടിവീണ് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് നിഗമനം.
വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് ആന ചെരിഞ്ഞുകിടക്കുന്നത് നാട്ടുകാർ കണ്ടത്. ബിദർക്കാട് റേഞ്ച് വനപാലകർ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ച് ജഡം പോസ്റ്റുമോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.