വെള്ളപ്പൊക്കത്തിന് കാരണമായത് ഉദ്യോഗസ്ഥ വീഴ്ച; ജില്ല കലക്ടറുടെ ഉത്തരവിന് വില കൽപിക്കാത്ത ഉദ്യോഗസ്ഥർക്ക് നോട്ടിസ്

കോഴിക്കോട്: 2026ൽ കോഴിക്കോട് നഗരപരിധിയിലും കക്കോടി പഞ്ചായത്തിലും വെള്ളപ്പൊക്ക ദുരിതത്തിന് കാരണമായത് ജില്ല കലക്ടർ നൽകിയ ഉത്തരവ് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതിനാൽ. ദുരന്തനിവാരണ നിയമപ്രകാരം ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവിന് ഉദ്യോഗസ്ഥർ വില കൽപിക്കാത്തതിനെ തുടർന്ന് താക്കീതുമായി കലക്ടർ വീണ്ടും ഉത്തരവിറക്കിയിരിക്കുകയാണ്.

കോർപറേഷൻ പരിധിയിലും കക്കോടി പഞ്ചായത്തിലും വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ നിവാരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള 2026 ജൂൺ 29ലെ കലക്ടറുടെ ഉത്തരവാണ് ഉദ്യോഗസ്ഥർ അവഗണിച്ചത്. ഇതുകാരണം നഗരപരിധിയിൽ വെള്ളപ്പൊക്കവും കടുത്ത ദുരിതങ്ങളും ജനങ്ങൾക്ക് നേരിടേണ്ടി വന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഈ സാഹചര്യത്തിലാണ് കോഴിക്കോട് കോർപറേഷൻ സെക്രട്ടറി, കക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, കോഴിക്കോട് തഹസിൽദാർ, നാഷനൽ ഹൈവെ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ എന്നിവർക്കാണ് കലക്ടർ താക്കീതുമായി നോട്ടിസ് നൽകിയത്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കി.

പൂനൂർ പുഴയിൽ പൂളക്കടവ് മുതൽ പൂളാടിക്കുന്ന് വരെയുള്ള ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ ചെളിയും നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന പാഴ്മരങ്ങളു നീക്കം ചെയ്ത് മഴക്കാല പൂർവശുചീകരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് കോർപറേഷൻ, കക്കോടി പഞ്ചായത്ത് സെക്രട്ടറിമാർക്കും പുഴയിലെ ഒഴുക്കിന് തടസ്സമാവുന്ന മൺതിട്ടകളും ചെളിയും നീക്കം ചെയ്യണമെന്ന് ഇറിഗേഷൻ വകുപ്പിനും പുറക്കാട്ടിരി, കോരപ്പുഴ പാലങ്ങളുടെ നിർമാണാവശിഷ്ടങ്ങളും മണ്ണും കല്ലും ഒഴുക്കിന് തടസ്സില്ലാത്ത രീതിയിൽ ഉടനടി നീക്കം ചെയ്യണമെന്ന് നാഷനൽ ഹൈവേ അഥോറിറ്റിക്കും പ്രത്യേക നിർദേശം നൽകിയുള്ള ഉത്തരവാണ് മഴക്ക് മുമ്പ് തന്നെ ജില്ല കലക്ടർ നൽകിയത്.

ഇതിന് ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. ഉദ്യോഗസ്ഥ വീഴ്ചക്കെതിരെ അഡ്വ. കെ. ജയന്ത് എം.എൽ.എയും വേങ്ങേരി പ്രതീക്ഷ റസിഡൻസ് അസോസിയേഷനും പരാതി നൽകുകയും ചെയ്തു. 2018 ലെ പ്രളയത്തിന് സമാനമായ രീതിയിലുള്ള കെടുതികളാണ് ഇത്തവണ പൂനൂർ പുഴയോരത്തെ ജനങ്ങൾ അനുഭവിക്കേണ്ടി വന്നത്. 

അ​ടി​യ​ന്ത​ര​സ​ഹാ​യം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി

കോ​ഴി​ക്കോ​ട്: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി ന​ഷ്ട​ങ്ങ​ൾ നേ​രി​ട്ട ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്തി​ര സാ​മ്പ​ത്തി​ക സ​ഹാ​യം ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും വി​ത​ര​ണം ചെ​യ്തി​ല്ല. പ​തി​നാ​യി​രം രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്ന് ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വീ​ട്ടു ഉ​പ​ക​ര​ണ​ങ്ങ​ളും, ഫ​ർ​ണി​ച്ച​റു​ക​ളും, ഉ​ടു​വ​സ്ത്ര​ങ്ങ​ളു​മ​ട​ക്കം ന​ഷ്ട​പ്പെ​ട്ട ദു​രി​ത​ബാ​ധി​ത​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി അ​നി​ശ്ചി​ത​മാ​യി കാ​ത്തി​രി​ക്ക​യാ​ണ്. നി​ത്യ​വൃ​ത്തി​ക്കാ​യി പാ​ടു​പ്പെ​ടു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ന​ഷ്ട​ങ്ങ​ൾ​ക്കി​ര​യാ​യ​ത്. വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ ഇ​പ്പോ​​ഴും അ​പേ​ക്ഷ​ക​ൾ വാ​ങ്ങി​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ർ​ക്കും ഒ​രു രൂ​പ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Floods Due to Official Negligence: Kozhikode District Collector Issues Notice to Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.